11:43pm 21 May 2026
NEWS
മോഡലിങ്ങിന്റെ മറവില്‍ യുവതികളെ പീഡിപ്പിച്ച കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ് .
21/05/2026  11:09 AM IST
ചെറുകര സണ്ണിലൂക്കോസ്
മോഡലിങ്ങിന്റെ മറവില്‍ യുവതികളെ പീഡിപ്പിച്ച കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ് .

 

കേസിലെ പ്രതികള്‍ക്ക് സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു.

കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ മുംബൈയില്‍ നിന്ന് പിടികൂടി കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. വൈകിട്ട് ഏഴു മണിയോടെ കൊച്ചിയിലെത്തിച്ച ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങി. സിന്ധുവാണ് യുവതികളെ ദുബായിലേക്ക് കൊണ്ടുപോകുന്നതിനുള്ള മുഴുവൻ പദ്ധതികളും ആസൂത്രണം ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളില്‍ മൂന്ന് പേർ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരം സ്വദേശി അലീന, എടപ്പാള്‍ സ്വദേശി മഞ്ജിമ എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, പീഡനത്തിന് ഇരയായ അതിജീവിതയ്ക്ക് നേരെ പ്രതിയായ അലീന അയച്ച ഭീഷണി സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img